Advertisement

പുതിയ കേസുകളില്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

September 24, 2024
Google News 1 minute Read

മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ സ്കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.

Read Also: നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ…; പണി കിട്ടും

രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

Story Highlights : Nipah restrictions in Malappuram withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here