‘തൃശൂർ പൂരം തകർക്കാൻ NGOകൾ ശ്രമിച്ചു; ഹോട്ടലിൽ യോഗം ചേർന്നു’; വനംവകുപ്പിനെതിരായ റിപ്പോർട്ട് സ്വാഗതം ചെയ്ത് പാറമേക്കാവ്

വനംവകുപ്പിനെതിരായ എഡിജിപിയുടെ റിപ്പോർട്ട് സ്വാഗതം ചെയ്ത് പാറമേക്കാവ്. വനംവകുപ്പിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പാറമേക്കാവ്. തൃശൂർ പൂരം തകർക്കാൻ എൻജിഒകൾ ശ്രമിച്ചെന്ന് പാറമേക്കാവ് ആരോപിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നുവെന്നും പാറമേക്കാവ് ആരോപിച്ചു.
രണ്ടുവർഷം മുമ്പും സമാനമായ യോഗം ചേർന്നിരുന്നുവെന്നും പാറമേക്കാവ് ദേവസ്വം ആരോപിച്ചു. പൂരത്തിന് ദിവസങ്ങൾക്കു മുൻപ് 50 മീറ്റർ ദൂരപരിധി വേണമെന്ന് പറഞ്ഞ് വനം വകുപ്പ് സർക്കുലർ ഇറക്കി. മൂന്നുമീറ്റർ എന്ന ദൂരപരിധി 50 മീറ്റർ വനംവകുപ്പ് ആക്കിയത് ആരുടെ പ്രേരണയിലാണെന്ന് പാറമേക്കാവ് ചോദിച്ചു. മൂന്നു മീറ്റർ ദൂരപരിധി എന്നത് 50 മീറ്റർ ആക്കിയത് തൃശൂർ പൂരത്തെ തകർക്കാനാണെന്ന് പാറമേക്കാവ് ദേവസ്വം ചോദിച്ചു.
ഏപ്രിൽ 11 ന് സർക്കുലർ ഇറക്കിയതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും കളക്കളി നടന്നത് ഡിസംബർ 20 ന് നടന്ന യോഗത്തിൻ്റെ ഭാഗമാണെന്നും പാറമേക്കാവ് ആരോപിച്ചു. ഫോറസ്റ്റ് ജിപിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സംഘാടകരെന്ന എന്ന നിലയിലും പൂരം നിർത്തി വയ്ക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. വനം വകുപ്പിന്റെ ചില ഉത്തരവുകൾ പൂരം സംഘാടകാർക്ക് പ്രശനങൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന വിഷയത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളിൽ കഴമ്പു ഉണ്ടെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം.
പൂരം അന്വേഷണ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ എജിക്കു അയച്ചു. എജി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.
Story Highlights : Paramekkavu Devaswom welcomed ADGP report against forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here