Advertisement

വീട്ടിൽ കയറാൻ സമ്മതിക്കുന്നില്ല, സ്വത്തുക്കളെല്ലാം കൈക്കലാക്കി; ഭാര്യക്കെതിരെ പരാതിയുമായി നടൻ ജയം രവി

September 25, 2024
Google News 2 minutes Read
jayam ravi

നടൻ ജയം രവിയുടെ വിവാഹ മോചന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമാണ്.15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സെപ്റ്റംബർ ഒൻപതിനാണ് ആർതിയുമായുളള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഭാര്യ ആർതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നടൻ.

തന്നെ വീട്ടിൽ കയറാൻ സമ്മതിക്കുന്നില്ലെന്നും കാറും സ്വകാര്യ വസ്തുക്കളുമടക്കമുള്ള തന്റെ സ്വത്തുവകകൾ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തിരികെവേണമെന്നുമുള്ള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുമ്പ് ജയം രവിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ആർതി ആയിരുന്നു. അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈമാറാൻ ജയം രവി ആവശ്യപ്പെട്ടെങ്കിലും ആർതി തയ്യാറായിരുന്നില്ല. തുടർന്ന് വിവരങ്ങൾ ലഭ്യമാക്കാൻ ജയം രവി മെറ്റയെ സമീപിക്കുകയായിരുന്നു. അക്കൗണ്ട് കൈവശപ്പെടുത്തിയ ശേഷം തന്റെ പുതിയ ചിത്രമായ ബ്രദറിന്റെ ഓഡിയോ ലോഞ്ച് വീഡിയോ ജയം രവി ആർതിയുടെ സഹായം കൂടാതെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ നിന്നും നീക്കം ചെയ്തു.

Read Also: ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം ഉടൻ, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയല്ല’ ; സുദീപ്‌തോ സെന്‍

ഗോവൻ ഗായിക ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ബന്ധമാണ് ജയം രവിയെ വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന ഗോസിപ്പുകളും ഇതിനകം തന്നെ വന്നിരുന്നു.എന്നാൽ ഈ വാർത്തകൾ ഇരുവരും നിഷേധിച്ചിരുന്നു. ആർതിയുമായുള്ള വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെനിഷ പ്രതികരിച്ചത്. കൂടാതെ, അവരുടെ വേർപിരിയൽ വ്യക്തിപരമായ കാര്യമായതിനാൽ അഭിപ്രായമിടുന്നത് ഒഴിവാക്കണമെന്നും കെനിഷ തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവുമെന്ന് നടൻ വിവാഹമോചന വാർത്തയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി തനിക്ക് വേണമെന്നും നടൻ വ്യക്തമാക്കിയിരുന്നു.

”പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മ്മിക്കണം. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്‌നം.”

”ആറ് വര്‍ഷം മുമ്പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്” എന്നാണ് ജയം രവി പറയുന്നത്.

Story Highlights : Actor Jayam Ravi filed a complaint against his wife Aarti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here