കോൾഡ് പ്ലേ ബാന്റിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി എന്ന് ആക്ഷേപം; ബുക്ക് മൈ ഷോയ്ക്ക് എതിരെ യുവമോർച്ച
ബുക്ക് മൈ ഷോയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച. കോൾഡ് പ്ലേ ബാന്റിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി എന്ന് ആക്ഷേപം. 500 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ജനുവരിയിലാണ് മുംബൈയിൽ മൂന്ന് ദിവസം സംഗീത പരിപാടി നടത്തുക. ഔദ്യോഗിക ടിക്കറ്റിംഗ് പാർട്ണറായ ബുക്ക് മൈ ഷോയിൽ മിനിറ്റുകൾക്കകം ടിക്കറ്റ് തീർന്നിരുന്നു.
ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുന്നതെന്ന് ബിജെവൈഎം അംഗമായ തേജീന്ദർ സിംഗ് തിവാന പറഞ്ഞു. എന്നാൽ തേർഡ് പാർട്ടി സൈറ്റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻ്റുമാർക്കായി ബുക്ക് മൈ ഷോ പ്രത്യേക ലിങ്കുകൾ സൃഷ്ടിച്ചു. ടിക്കറ്റുകൾക്ക് ഉയർന്ന വില ഈടാക്കാൻ അവരെ അനുവദിച്ചെന്നുമാണ് പരാതി.
Read Also: ആരാധകർക്ക് നിരാശ; മുംബൈയിലെ ‘കോൾഡ്‌പ്ലേ’ ഷോ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു
എന്നാൽ തേർഡ് പാർട്ടി സൈറ്റുകളിൽ പലമടങ്ങ് ഇരട്ടി വിലയിൽ ടിക്കറ്റ് ലഭ്യമാണ്. ഈ സൈറ്റുകളുമായി ബന്ധമില്ലെന്നും പോലീസിനെ സമീപിക്കും എന്നും കമ്പനി വ്യക്തമാക്കി. 3 ലക്ഷം രൂപയ്ക്ക് വരെയാണ് തേർഡ് പാർട്ടി സൈറ്റുകളിൽ ടിക്കറ്റ് വിൽപന നടക്കുന്നത്. കോൾഡ് പ്ലേയുടെ ആരാധാകരെ ചൂഷണം ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ബ്ലാക്ക് മാർക്കറ്റിലെ ടിക്കറ്റ് വിൽപന നടത്തുന്നത്. ജനുവരി 18, 19,21 തീയതികളിലാണ് മുംബൈയിൽ പരിപാടി നടക്കുക.
2,500 മുതൽ 35,000 രൂപ വരെയാണ് ഒരു ടിക്കറ്റിന്റെ വില. 2016ലാണ് കോൾഡ്‌പ്ലേ ഇന്ത്യയിൽ അവസാനമായി പരിപാടി അവതരിപ്പിച്ചത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോൾ നീണ്ട 9 വർഷത്തിനു ശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോൾഡ്പ്ലേ ഇന്ത്യയിലെത്തുന്നത്.
Story Highlights : BJYM Accuses BookMyShow on Coldplay Mumbai Concert 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here