Advertisement

അച്ഛന് കൊടുത്ത വാക്കുണ്ട്, ഓനെ കൊണ്ടുവരുമെന്ന്, അവന്റെ അവശേഷിപ്പ് വേണം; ശബ്ദമിടറി ലോറി ഉടമ മനാഫ്

September 25, 2024
1 minute Read

അർജുൻ തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ എന്തെങ്കിലും ഒരു ആവേശിപ്പ് കണ്ടെത്തുക എന്നതായിരുന്നു ആഗ്രഹമെന്ന് ലോറി ഉടമ മനാഫ് 24നോട്. ഉറങ്ങിയിട്ട് ദിവസങ്ങളായി. ഒരുപാട് വിഷമം ഉണ്ട്. വിഷയത്തിൽ ഒരുപാട് ദുഖമായുണ്ടായി. ഒരാൾ ഒരു വിഷയത്തിൽ നിന്ന് തുനിഞ്ഞ് ഇറങ്ങിയാൽ ലഭിക്കുന്ന പ്രതിഭലമാണിത്. ഓന്റെ അച്ഛന് കൊടുത്ത വാക്ക്ണ്ട്, ഓനെ കൊണ്ടുവരുമെന്ന്.

അവന്റെ അവശേഷിപ്പ് കണ്ടെത്തിയതിൽ അർജുന്റെ മോൻ ഭാര്യ അച്ഛൻ അമ്മ സഹോദരി എന്നിവർക്ക് ഇതിൽ സമാധാനം ഉണ്ടാകും. ഇത് കേരളത്തിലെ എല്ലാവർക്കും അഭിമാന നിമിഷമെന്നും മനാഫ് പറഞ്ഞു. ലോറിയ്ക്കുള്ളിൽ അർജുനുണ്ടെന്ന് എത്ര തവണ ഞാൻ പറഞ്ഞതാ, ആരും വിശ്വസിച്ചില്ലെന്നും മനാഫ് പറഞ്ഞു.

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ സഞ്ചരിച്ച വാഹനം പുഴയിൽ കണ്ടെത്തി. ലോറി ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്നും ഉയർത്തുകയാണ്. അർജുൻ സഞ്ചരിച്ച ലോറി തന്നെയാണെന്ന് ഡ്രൈവർ മനാഫ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 16നാണ് അർജുൻ സഞ്ചരിച്ച വാഹനവും അർജുനെയും കാണാതായത്. 72 ദിവസങ്ങൾക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്. ലോറിയിൽ ഒരു മൃതദേഹം ഉണ്ട്.

Story Highlights : Manaf on Arjun Rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top