Advertisement

‘മനാഫിന്റെ മനസാണ് മലയാളിയുടെ ഉള്ള്‌, മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജുൻ’: ഷാഫി പറമ്പിൽ

September 25, 2024
1 minute Read

ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറിയെന്ന് ഷാഫി പറമ്പിൽ എം പി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുനെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി .പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌.കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കു ചേരുന്നുവെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

ആദ്യമൊക്കെ ജീവനോടെ,
പിന്നെ പിന്നെ മൃതദേഹമെങ്കിലും…
മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുൻ.
വിട ….
കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി .
പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌.
കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കു ചേരുന്നു.

Story Highlights : Shafi Parambil on Arjun Rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top