ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രണയത്തിലോ? ഇലോൺ മസ്‌കിൻ്റെ മറുപടി ഇങ്ങനെ
ലോകത്തെ അറിയപ്പെടുന്ന അതിസമ്പന്നൻ ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലെന്ന് അഭ്യൂഹം. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വൈറലായതിന് പിന്നാലെയാണ് ഗോസിപ്പ് ലോകമാകെ ചർച്ചയായത്. ഇലോൺ മസ്കിൻ്റെ ഫാൻ ക്ലബാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഇവർ ഡേറ്റ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നായിരുന്നു പോസ്റ്റിനൊപ്പം ഉണ്ടായിരുന്ന ചോദ്യം. സംഭവം സൈബർ ലോകത്ത് പറപറന്നതോടെ സംഭവത്തിൽ വിശദീകരണവുമായി മസ്ക് തന്നെ രംഗത്ത് വന്നു. തങ്ങൾ ഡേറ്റിങിലല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
താൻ അവിടെ ചെന്നത് അമ്മയ്ക്കൊപ്പം ആയിരുന്നുവെന്നും എനിക്കും പ്രധാനമന്ത്രി മെലോണിക്കും ഇടയിൽ പ്രണയബന്ധം ഇല്ലെന്നും മറ്റൊരു എക്സ് യൂസറുടെ പോസ്റ്റിന് കീഴിലും മസ്ക് പറഞ്ഞു.
സെപ്തംബർ 24 ന് ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ ജോർജിയ മെലോണിയെ ഇലോൺ മസ്ക് പുകഴ്ത്തിയിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഭരണ മികവിനെ കുറിച്ചായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. അറ്റ്ലാൻ്റിക് കൗൺസിലിൻ്റെ ഗ്ലോബൽ സിറ്റിസൺ അവാർഡ് മെലോണിക്ക് സമ്മാനിച്ച മസ്ക് പുറമെ എത്രത്തോളം സുന്ദരിയാണോ അതിനേക്കാളേറെ മനസ് കൊണ്ടും സുന്ദരിയായ ഒരുവൾക്ക് സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മസ്കിൻ്റെ പോസ്റ്റ് പങ്കുവച്ച മെലോണി അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നന്ദി പറഞ്ഞിരുന്നു.
Story Highlights : Elon Musk on viral pic of dating Giorgia Meloni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here