‘ഇന്നോവ, മാഷാ അള്ള’; മുഖ്യമന്ത്രിക്കെതിരായ പി.വി അൻവറിന്റെ വിമർശനത്തിൽ കെ.കെ രമ

മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരായ എൽഡിഎഫ് എംഎൽഎ പി.വി അൻവറിന്റെ രൂക്ഷവിമർശനത്തിനു പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ രമ. ഇന്നോവ… മാഷാ അള്ളാ- എന്നാണ് രമ ഫേസ്ബുക്കിൽ കുറിച്ചത്.
സിപിഐഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഇന്നോവയിൽ മാഷാ അല്ലാഹ് എന്നെഴുതി കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നു. സിപിഐഎം വിമർശനത്തെ തുടർന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓർമിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, മന്ത്രിമാരായ റിയാസും കെഎൻ ബാലഗോപാലും അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ചില്ലെങ്കിലും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരണവുമായി രംഗത്തെത്തി. പിവി അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
Story Highlights : K K Rema Against P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here