Advertisement

‘ചില പുഴുക്കുത്തുകളോടെ എതിര്‍പ്പുള്ളൂ, പാര്‍ട്ടിയോടോ, സഖാക്കളോടോ അതില്ല’ ; വീണ്ടും കുറിപ്പുമായി അന്‍വര്‍

September 26, 2024
Google News 2 minutes Read
anvar

നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. സഖാക്കളോട് അന്നും, ഇന്നും താന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അന്‍വറില്‍ നിന്ന് ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ചില പുഴുക്കളോടെ എതിര്‍പ്പുള്ളൂ, പാര്‍ട്ടിയോടോ,സഖാക്കളോടോ അതില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല: പി.വി.അന്‍വര്‍’ എന്ന തലക്കെട്ടില്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രതികരണം. അങ്ങനെ ഒരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും
തന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെന്നുമാണ് അന്‍വര്‍ വ്യക്തമാക്കിയത്. വ്യാജസ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ലെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read Also: ‘അൻവർ ഉന്നയിച്ചത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശി’; എം.വി ഗോവിന്ദൻ

ഇന്ന് വൈകിട്ട് നാലരയ്ക്ക് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍ എംഎല്‍എ മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസങ്ങള്‍ക്കും,വിധേയത്വത്തിനും,താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനമെന്നും അതിത്തിരി കൂടുതലുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട് – അന്‍വര്‍ വ്യക്തമാക്കി.

Story Highlights : PV Anvar facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here