Advertisement

‘അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാ, ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി’: ഹരീഷ് പേരടി

September 27, 2024
Google News 1 minute Read

പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പ്രശംസയുമായി നടന്‍‌ ഹരീഷ് പേരടി. അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാണെന്നും സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനനെന്നും ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റിയെന്നും ഹരീഷ് പറയുന്നു.

ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന് കാരണവരുടെ ആട്ടും തുപ്പും കേട്ട് ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ. അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെയെന്നും പേരാടി കുറിച്ചു.

ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്. സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് . ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരമെന്നും പേരാടി കുറിച്ചു.

ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്

ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ…അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ…അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ…അവസാനം സത്യം പറയേണ്ടിവരല്ലോ…ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് …ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം..👏👏👏🙏🙏🙏❤️❤️❤️

Story Highlights : Hareesh Peradi on P V Anvar Press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here