ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. 6,7 സീറ്റര്‍ ശ്രേണികളിലാണ് കാര്‍ വിപണിയിലെത്തുക. (Hyundai launches Alcazar in Indian market)
പുതിയ നിരവധി ഫീച്ചറുകളാണ് ഹ്യുണ്ടേയുടെ അല്‍കസാറിലുള്ളത്. അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റും 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌ക്രീനുകളും സംയോജിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 15 ലക്ഷം, 16 ലക്ഷം രൂപ മുതലാണ് വില.
അല്‍കാസര്‍ പുതിയ ഡാര്‍ക്ക് ക്രോം ഗ്രില്ലും പുതിയ ക്വാഡ്-ബീം എല്‍ഇഡി ഹെഡ്ലാമ്പുകളും H- ആകൃതിയിലുള്ള LED DRLഉം സജ്ജീകരിച്ചിരിക്കുന്നു. വലിയ റേഡിയേറ്റര്‍ ഗ്രിലും വലുതായി നില്‍ക്കുന്ന സ്‌കഫ് പ്ലേറ്റും അല്‍കസറിനെ വ്യത്യസ്തമാക്കുന്നുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. ബംബര്‍ നന്നായി റീവര്‍ക്ക് ചെയ്തിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റിന് ഫ്രഷ് ഡിസൈന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
അല്‍കസാറിന് രണ്ട് എഞ്ചിന്‍ ഒപ്ഷനുകളുമായാണ് എത്തുന്നത്. 158 bhp കരുത്തില്‍ 253 Nm torque സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് ആദ്യത്തേത്. പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാം. രണ്ടാമത്തേത് 114 bhp പവറില്‍ 250 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിനാണ് അല്‍കസാറിലുള്ളത്. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ഹ്യുണ്ടായി അല്‍കാസര്‍ ഫെയ്‌സ് ലിഫ്റ്റ് എസ്യുവി ലിറ്ററിന് 20.4 കിലോമീറ്റര്‍ മൈലേജ് നല്‍കും.
ഡ്യുവര്‍ ടോണിലുള്ള സീറ്റിംഗ് കാറിന് ഒരു പ്രീമിയം ഫീല്‍ കൊണ്ടുവരുന്നുണ്ട്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്. നോര്‍മല്‍, ഇകോ, സ്പോര്‍ട്ട് ഇങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് കാറിനുള്ളത്. 9 നിറങ്ങളിലാണ് അല്‍കസാര്‍ ലഭ്യമാകുക. സുഖകരമായ യാത്രയാണ് ഹ്യുണ്ടേയ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.
Story Highlights : Hyundai launches Alcazar in Indian market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here