Advertisement

ലഡു വിവാദം, തിരുപ്പതിയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം

September 27, 2024
1 minute Read

തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒരുമാസത്തേക്കാണ് നിയന്ത്രണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച ജഗൻ മോഹൻ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിക്കും. എന്നാൽ ജഗൻ പ്രത്യക അനുമതി വാങ്ങിച്ച് മാത്രമേ ദർശനം നടത്താവൂ എന്നാണ് ബിജെപി നിലപാട്.

അതേസമയം തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങൾ തള്ളി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രംഗത്തെത്തി. തന്റെ സർക്കാരിന് കീഴിൽ നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നും, ക്ഷേത്രത്തിനെതിരെ പ്രവർത്തിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പറയുന്നു.

ദൈവത്തിന്റെ പേരിൽ ചന്ദ്രബാബു നായിഡു രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. ” ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യ് എൻഎബിഎൽ സർട്ടിഫൈഡ് കമ്പനികളിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. വാങ്ങിയ ശേഷവും അവ പരിശോധനയ്‌ക്ക് വിധേയമാക്കും. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസും കത്ത് നൽകും. ചന്ദ്രബാബു നായിഡു വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

Story Highlights : More Restrictions in tirupati state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top