പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും തുറന്നു
പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്.
യുഎഇയിലെ താമസക്കാർക്ക് മുൻവർഷത്തേക്കാൾ അഞ്ച് ദിർഹം കുറവാണ് ഇക്കുറി പ്രവേശനനിരക്ക്. എമിറേറ്റ്‌സ് ഐഡി കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് പാർക്കിൽ പ്രവേശിക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം.
എന്നാൽ വിനോദസഞ്ചാരികൾക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാർക്കും ടിക്കറ്റ് നിരക്ക് 5 ദിർഹം കൂട്ടി. മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് പുതിയ നിരക്ക്. പാർക്കിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ ബുക്കിങ് നാളെ തുടങ്ങും.
അഞ്ച് ലക്ഷത്തിലേറെ പുഷ്‌പങ്ങളും സസ്യങ്ങളും കൊണ്ട് നിർമിച്ച എമിറേറ്റ്‌സ് എ380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് രൂപമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ ഏറ്റവു വലിയ ആകർഷണങ്ങളിലൊന്ന്.
തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പാർക്ക് പ്രവർത്തിക്കുക. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാത്രി 11 വരെ പാർക്ക് തുറന്നിരിക്കും.
Story Highlights : Dubai Miracle Garden Has Now Opened Its Doors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here