ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം തൃശൂർ – കുന്നംകുളം റോഡിലെ കുഴിയിൽ വീണു, ടയർ പൊട്ടി
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ – കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്. തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തിൽപ്പെട്ടത്.
കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ടയർ പൊട്ടിയാണ് അപകടമുണ്ടായത്.ടയർ മാറ്റിയശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാത്ര തുടർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാജേന്ദ്രൻ പറഞ്ഞു.
Story Highlights : justice devan ramachandran vehicle crashed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here