Advertisement

ഇനി ചരിത്ര ഫൈനൽ, നിരണം ചുണ്ടൻ,വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ; ആരാകും ജലരാജാവ്?

September 28, 2024
Google News 1 minute Read

ഓളപ്പരപ്പിലെ ആവേശമായി നെഹ്റു ട്രോഫി ജലമഹോത്സവത്തിന് തുടക്കമായി. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന അവസാന പോരാട്ടത്തിൽ ഇത്തവണത്തെ ജലരാജാക്കന്മാർ ആരെന്ന് അറിയാം.

അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം നടന്നത്. ആദ്യ ഹീറ്റ്സിൽ ആനാരി പുത്തൻ ചുണ്ടനും രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ തലവടി ചുണ്ടൻ ഒന്നാമനായി. നാലാം ഹീറ്റ്സിൽ വീയപുരം ചുണ്ടൻ, അഞ്ചാം ഹീറ്റ്സിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി. 4 മിനുട്ടും 14 സെക്കന്റുമാണ് പള്ളാത്തുരുത്തി തുഴഞ്ഞ കാരിച്ചാൽ ഫിനിഷ് ചെയ്യാനെടുത്തത്.

ഫൈനലിലേക്ക് യോഗ്യത നേടിയവർ

നിരണം ചുണ്ടൻ

വീയപുരം ചൂണ്ടൻ

നടുഭാഗം ചുണ്ടൻ

കാരിച്ചാൽ ചുണ്ടൻ

കഴിഞ്ഞ തവണത്തെ വിജയികളായ വീയപുരം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാമതായി. അഞ്ചാം ഹീറ്റ്സിലെ കാരിച്ചാൽ ചുണ്ടനാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തത്. വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തുന്നത്.തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.

Story Highlights : nehru trophy boat race 2024 final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here