കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്; രാവിലെ വിലാപയാത്രയായി കണ്ണൂരിലേക്ക്, ടൗൺഹാളിൽ പൊതുദർശനം
അന്തരിച്ച കൂത്തുപറമ്പ് വെടിവെപ്പ് രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെൻററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടുമണിയോടെ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.
വഴിയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. തലശ്ശേരി ടൗൺഹാളിലും പിന്നീട് ചൊക്ലിയിലും ആണ് പൊതുദർശനം. തുടർന്ന്, വൈകിട്ട് അഞ്ചുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
കൂത്തു പറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് 30വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.
Story Highlights : CPI(M) activist pushpan funeral today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here