‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല’; പി.വി അൻവറിനെ പിന്തുണച്ച് എടവണ്ണയിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ്
പി വി അൻവർ എംഎൽഎയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ്. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ് ബോര്‍ഡ്. പിവി അൻവര്‍ വിപ്ലവ സൂര്യനാണെന്നും എഴുതിയിട്ടുണ്ട്.ടൗണ്‍ ബോയിസ് ആര്‍മിയുടെ പേരിലാണ് ഒതായയിലെ അൻവറിന്‍റെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സി.പി.ഐ. എം അൻവറിനെതിരെ ഒതായിയിലെ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരായിട്ടാണിപ്പോള്‍ അൻവറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡും സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്.
ബോര്‍ഡിൽ എഴുതിയതിന്‍റെ പൂര്‍ണരൂപം:
‘കൊല്ലം, പക്ഷേ തോല്‍പ്പിക്കാനാകില്ല’
സൂര്യൻ അസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിസാഹസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻവീട് തറവാട്ടിലെ പൂര്‍വീകര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ട വീര്യം സിരകളിൽ ആവാഹിച്ച്…
ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്… ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണിൽ നിന്ന് ജ്വലിച്ചുയര്‍ന്ന പിവി അൻവര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍’
Story Highlights : Flex board in front of edavanna house in PV Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here