തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; പുതിയ മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്
തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 3:30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലികൊടുക്കും. ഉദയനിധി സ്റ്റാലിന് പുറമേ നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യം ലഭിച്ച സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ‘ഉപമുഖ്യമന്ത്രിസ്ഥാനം പദവി അല്ല ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തിനായി പ്രവർത്തിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.
നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിൻ, മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയർത്തിയത്.
46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. 2021 മെയിലാണ് ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തുകയായിരുന്നു.
Story Highlights : Udhayanidhi Stalin appointed as deputy CM of TN swearing-in ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here