Advertisement

കുടിവെള്ള ദുരിതം തുടരുന്നു; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

September 29, 2024
Google News 1 minute Read

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസപ്പെടും. അരുവിക്കര പ്ലാന്റിൽ
അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗരവാസികൾ. 101 സ്ഥലങ്ങളിൽ ഇന്ന് കുടിവെള്ളം മുട്ടുമെന്നാണ് വാട്ട‌‍ർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്‍റിലെ അറ്റകുറ്റപണികൾ, വിവിധയിടങ്ങളിലെ പൈപ് പൊട്ടൽ, സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത പ്രതിഷേധത്തിലാണ് നഗരവാസികൾ.നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികൾക്കായി 6 ദിവസം വെള്ളം മുടങ്ങിയത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പണി പൂർത്തിയായ ഭാഗത്ത് വീണ്ടും പൈപ്പ് ചോരുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

Story Highlights : Water supply will be disrupted in Thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here