Advertisement

ഇനി ട്രാക്കിൽ ‘തല’യുടെ വിളയാട്ടം; സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച് നടന്‍ അജിത്

September 30, 2024
Google News 3 minutes Read

റേസിംഗ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന തലക്കെട്ടും താരത്തിന് സ്വന്തമാണ്. ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഒട്ടേറെ റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ എത്തിനിൽക്കുന്ന താരം ഇതാ ഇപ്പോൾ സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്.

‘അജിത് കുമാർ റേസിങ്’ എന്ന് പേരിട്ടിരിക്കുന്ന ടീമിന്റെ ഔദ്യോഗിക റേസിംഗ് ഡ്രൈവർ ഫാബിയൻ ഡഫിയക്‌സായിരിക്കും.
അജിത്തിന്‍റെ മാനേജറായ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ റേസിങ് ടീമിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്.

Read Also:ഭാര്യയെ പീഡിപിക്കുന്ന സീനുകള്‍, ട്രംപ് ബയോപിക്കിന് എതിരെ നിയമനടപടിക്ക് നീക്കം

പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക. കഴിവുള്ള യുവ ഡ്രൈവർമാർക്ക് പിന്തുണയും അവസരവും നൽകുമെന്നും സുരേഷ് ചന്ദ്ര പറയുന്നു.

2025 ൽ റിലീസ് ചെയ്യാനിരിക്കുന്ന ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രമാണ് ഇനി അജിത്തിന്റേതായി വരാനിരിക്കുന്നത്.

Story Highlights : Actor Ajith announced his own racing team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here