പോക്സോ കേസ്: കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ CPIM പുറത്താക്കി

കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവർക്കെതിരെയാണ് നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.
കഴിഞ്ഞ സമ്മേളനത്തിലാണ് രമേശനെയും സുഹൃത്ത് അനീഷിനെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായിരുന്നു വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശിനിൽ നിന്ന് ദുരനുഭവം ഉണ്ടായതായി കുടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇതോടെ രമേശനെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൈമാറുകയായിരുന്നു.
രമേശൻ സുഹൃത്തായി അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാൾക്കെതിരെയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതൽ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴി ചൈൽഡ് ലൈൻ പൊലീസിന് കൈമാറി. ഇതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീൂഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : CPIM expelled two branch secretary in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here