Advertisement

‘സിദ്ദിഖിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ചയില്ല, കേസ് അന്വേഷണം കുറ്റമറ്റതായിരുന്നു’: നിയമമന്ത്രി പി രാജീവ്

September 30, 2024
3 minutes Read
minister p rajeev on supreme court order in case against Siddique 

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി നിയമമന്ത്രി പി രാജീവ്. സിദ്ദിഖിന്റെ കേസില്‍ സര്‍ക്കാരിന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സര്‍ക്കാര്‍ കൃത്യമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. അന്വേഷണവും കുറ്റമറ്റ രീതിയില്‍ തന്നെയാണ് പൊലീസ് നടത്തിയത്. മികച്ച അഭിഭാഷകരെയാണ് കേസിനായി നിയോഗിച്ചതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. (minister p rajeev on supreme court order in case against Siddique)

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് രണ്ടാഴ്ചത്തേക്ക് സുപ്രിം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു.

Read Also: “ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തു”: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രിം കോടതി

കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

Story Highlights : minister p rajeev on supreme court order in case against Siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top