Advertisement

പരീക്ഷയിൽ ഒന്നാമൻ, ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16

6 days ago
Google News 2 minutes Read

ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ മകന് സമ്മാനമായി ഐഫോൺ 16 നൽകി ആക്രി കച്ചവടക്കാരനായ അച്ഛന്‍. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകി ആക്രി കച്ചവടക്കാരനായ അച്ഛൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു എക്‌സിൽ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്.

സ്ക്രാപ്പ് ഡീലറുടെ കഥ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. ഇത്തരം വിലയേറിയ ഗാഡ്‌ജെറ്റുകൾ വാങ്ങാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ പലരും അഭിനന്ദിച്ചു.

നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയിൽ തന്‍റെ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ആ മനുഷ്യനെയും കാണാം. അച്ഛന്‍റെ ത്യാഗത്തോളം വലുതായ മറ്റൊന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. യഥാര്‍ത്ഥ നായകന്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. പതിനൊന്ന് ലക്ഷം പേരാണ് ഇതിനകം വിഡിയോ കണ്ടത്.

ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ . ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. നിരവധി ആളുകളാണ് തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Story Highlights : Scrap dealer gifts multiple iPhones to son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here