Advertisement

ACCA, CA, CMA പരിശീലനത്തിന് പുറമെ പ്രത്യേക പാക്കേജുകളും; ‘ഇലാൻസി’ന്റെ തൊഴിലധിഷ്ഠിത പരിശീലനം

September 30, 2024
Google News 4 minutes Read

സാമ്പത്തികമേഖലയിൽ ഇന്ത്യക്കകത്തും പുറത്തും മികച്ച തൊഴിലവസരങ്ങൾ വർധിച്ചതോടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് വീണ്ടും മാറ്റത്തിൻറെ കാറ്റ് വീശുന്നു. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന പരമ്പരാഗത ലക്ഷ്യങ്ങളെ മറികടന്ന് വൻകിട ബഹുരാഷ്ട്ര കമ്പനികളിലെ ഉയർന്ന തസ്തികകളെ ഉന്നംവെച്ചാണ് നിലവിൽ പുതുതലമുറയിലെ വിദ്യാർത്ഥികൾ പഠനരംഗത്ത് മുന്നേറുന്നത്. ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് കൊമേഴ്സ് മേഖലയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക്.

ആഗോളതലത്തിൽ ഏതുതരം ബിസിനസ്സുകൾക്കും ആവശ്യമായ അക്കൗണ്ടിംഗ്, മാനേജ്മെൻറ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലെ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളാണ് പ്രധാനമായും വിദ്യാർത്ഥികളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നത്. ഈ സാഹചര്യം മുന്നിൽകണ്ട് രാജ്യത്ത് നിരവധി കൊമേഴ്സ് പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും ആഗോളരംത്തെ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ഗുണനിലവാരത്തോടെ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണ്. എന്നാൽ ഇതിൽ എടുത്തുപറയാൻ കഴിയുന്നത് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇലാൻസ്’ എന്ന കൊമേഴ്സ് പരിശീലന കേന്ദ്രമാണ്.

കോമേഴ്സ് വിഷയത്തിന്റെ സാധ്യതകളും തൊഴിലവസരങ്ങളും കണ്ടെത്തി പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് ഇലാൻസ്. ഇതുവരെ 24 രാജ്യങ്ങളിലെ 13,000 ലധികം വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകുകയും അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുകവഴി കേരളത്തിലെ തന്നെ യഥാർത്ഥ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് ‘ഇലാൻസ്’.

അതേസമയം ഈ അടുത്തിടെ എ.സി.സി.എ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻ്റ്സ്) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ തൊഴിലുടമകൾക്കിടയിൽ നടത്തിയ സർവെയിലെ വിവരങ്ങൾ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. വിവിധ മേഖലകളിലെ ഇന്ത്യൻ തൊഴിലുടമകൾക്കിടയിൽ നടത്തിയ ഈ സർവേയിൽ 80% ഇന്ത്യൻ തൊഴിലുടമകളും കൊമേഴ്സ് രംഗത്ത് വിദഗ്ധരായ പ്രൊഫഷണലുകളെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരാണ്. ഭൂരിപക്ഷം തൊഴിലുടമകളും, വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിൽ കമ്പനികളെ മുന്നോട്ട് നയിക്കാൻ പ്രൊഫഷണലുകളെ ആവശ്യമാണെന്നും ഇതിനായി നിലവിലുള്ള ജീവനക്കാരെ കൂടുതൽ പരിശീലിപ്പിക്കാനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നതായും പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള വിശാലമായ വ്യാവസായിക-നിർമ്മാണ കമ്പനികളിലും ബിസിനസ്സ് രംഗത്തും ഉയർന്ന ശമ്പളത്തോടെയുള്ള ജോലികൾ ലക്ഷ്യമിടുന്ന എല്ലാ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കുകയും ഉന്നതങ്ങളിൽ എത്തിക്കുയും ചെയ്ത പാരമ്പര്യമുള്ള ‘ഇലാൻസി’ൻറെ പ്രസക്തി.

ഏതാനും വർഷങ്ങൾക്കിടെ ‘ഇലാൻസ്’ കൈവരിച്ച വളർച്ചക്ക് പിറകിലുള്ളത് ഉയർന്ന അക്കാദമിക് യോഗ്യതയും വർഷങ്ങളുടെ പരിചയവുമുള്ള ഒരു കൂട്ടം ഫാക്കൽട്ടികളുടെ സേവനവും മികച്ച കമ്പസ് അന്തരീക്ഷവും ഓരോ വർഷവും പുറത്തുവരുന്ന പരീക്ഷാഫലങ്ങളുമാണ്. ഏറ്റവുമൊടുവിലായി എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) യുടെ സഹായത്തോടെ പരമ്പരാഗത രീതികളിൽ നിന്ന് മാറി, നിലവിലുള്ള തൊഴിൽ മേഖല ആവശ്യപ്പെടുന്ന പുതിയ കഴിവുകൾ ഉൾപ്പെടുത്തി ‘ഇലാൻസ്’ ആവിഷ്കരിച്ച പഠനരീതികളും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഈ ഫക്കൽട്ടി പാനലിനെ നയിക്കുന്നത് 13 വർഷത്തെ ACCA പരിശീലക പരിചയമുള്ളതും FCCA അംഗവുമായ ഹബീബ് റഹ്മാൻ, ദേശീയതലത്തിൽ CA പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ അക്ഷയ് കുമാർ, CMA അധ്യാപനത്തിൽ 14 വർഷത്തെ പരിചയമുള്ള ഹിജാസ് ഹാഷിം തുടങ്ങിയവടങ്ങിയ പാനലാണ്. ഇലാൻസ് ടീമിൻറെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ പരീക്ഷയിൽ 13 വിഷയങ്ങളിലായി നടന്ന പരീക്ഷയിലെ 1100 ലധികം പരീക്ഷാഫലങ്ങളിൽ ഉയർന്ന മാർക്കുകളുമായാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ മുന്നിലെത്തിയത്.

ഫിനാൻഷ്യൽ മാനേജ്മെൻറിൽ 200-പ്ലസ്, ടാക്സേഷൻ, ഫിനൻഷ്യൽ റിപ്പോർട്ടിംഗ്, അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്മെൻറ് എന്നി വിഷയങ്ങളിൽ 100-പ്ലസ് വിജയവും നേടിയ ഇലാൻസ് 2023ൽ അഖിലേന്ത്യതലത്തിൽ ഒമ്പത് വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാംറാങ്കുകൾ നേടിയിരുന്നു. ഓൺലൈനായും ഓഫ്ലൈനായും രണ്ടിലൂടെയുമുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഇവിടെ ACCA, CA, CMA എന്നിവക്കുള്ള പരിശീലനത്തിന് പുറമെ ‘ഇലാൻസ് പ്രൈം പ്ലസ്’ എന്ന പേരിൽ പ്രത്യേക പാക്കേജുകളും നൽകിവരുന്നു. കൂടാതെ തൊഴിൽരംഗത്തേക്ക് ആവശ്യമായ PowerBI, GST-VAT, Tally, Excel എന്നിവയിലും വിദഗ്ധ പരിശീലനം നൽകുന്നുണ്ട്.

സാമ്പത്തികമേഖലയിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളുടെ പ്രതിഫലനമാണ് നേരത്തെ സൂചിപ്പിച്ച എ.സി.സി.എയുടെ സർവേയിൽ പങ്കെടുത്ത 96% ഇന്ത്യൻ കമ്പനികളും പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങളെ സ്ഥാനപനത്തിൽ 2024-ൽതന്നെ ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ടിംഗ് വിദഗ്ധരെ നിയമിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സർവെയിൽ പങ്കെുക്കുന്നവർ അറിയിച്ചതും കൊമേഴ്സ് വിദ്യാർത്ഥികളെ സംബന്ധിച്ച് ആശാവഹമായ വാർത്തയാണ്. കൂടാതെ ഇന്ത്യയുടെ തൊഴിൽ വിപണിയുടെ വൻതോതിലുള്ള വളർച്ചയുടെ അടിസ്ഥാനത്തിൽ വൻകിട കമ്പനികളിലേക്ക് പ്രൊഫഷണൽ അക്കൗണ്ടൻറുമാരെ നിയമിക്കുന്നതിനുള്ള സാധ്യത ആഗോള ശരാശരിയായ 83 ശതമാനത്തേക്കാൾ കൂടുതലാണെന്നുമുള്ള സർവെയിലെ കണക്കുകൾ ഈ രംഗത്തെ ഏറിവരുന്ന തൊഴിസാധ്യതയെക്കുറിച്ച് ഉറപ്പുനൽകുന്നുണ്ട്.

സർവെയിൽ പങ്കെടുത്ത, ഇന്ത്യൻ തൊഴിലുടമകളിലെ 63% ഫിനാൻസ് പ്രൊഫഷണലുകളും 20 ശതമാനം ഹ്യൂമൻ റിസോഴ്‌സ് (എച്ച്.ആർ) പ്രൊഫഷണലുകളും 14 ശതമാനം ലേണിംഗ് ആൻഡ് ഡെവലപ്‌മെൻ്റിൽ (എൽ ആൻഡ് ഡി) ജോലി ചെയ്യുന്നവരും അക്കൗണ്ടൻസിയിലും ഫിനാൻസിലും ആഗോള പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ ആവശ്യം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽതന്നെ ACCA അംഗങ്ങളെയാണ് ഈ സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിക്കുന്നത്. ബിസിനസ്സ് രംഗത്ത് നിലവിൽ ഉയർന്നുവരുന്ന പ്രവണതകൾ മുൻകൂട്ടി കാണാനും അതിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും കഴിവുള്ള അക്കൗണ്ടൻറുമാരെയും ബിസിനസ്സ് വിദഗ്ധരെയും സംഭാവന ചെയ്യുന്ന ACCA-യുടെ കഴിവുകൾ പരിഗണിച്ചാണ് ഇതെന്നും സർവെ പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ സാമ്പത്തിക മേഖലയിൽ പ്രൊഫഷണലുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നതിന് ഈ സർവെ ഒരു തെളിവാണ്.

Story Highlights : Vocational training by Elance Institute for ACCA, CMA USA & CA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here