അറ്റകുറ്റപ്പണി; തിരുവനന്തപുരത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 600എംഎം ഡിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. അതിനാൽ 18 പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും
ബുധനാഴ്ച (2.10.2024) ബുധനാഴ്ച രാവിലെ 10 മണി മുതൽ വ്യാഴാഴ്ച (3.10.2024) രാവിലെ 10 മണി വരെയാണ് ജലവിതരണം മുടങ്ങുക. തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , കുമാരപുരം, പൂന്തി റോഡ് , കണ്ണമൂല , നാലുമുക്ക്, അണമുഖം , ഒരുവാതിൽക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെൺപാലവട്ടം , വെട്ടുകാട്, ശംഖുമുഖം , വേളി , പൗണ്ട്കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Story Highlights : Water supply will be interrupted at various places in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here