Advertisement

‘മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല, മുഖ്യമന്ത്രി മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു; കെ സുരേന്ദ്രൻ

6 days ago
Google News 1 minute Read

മത തീവ്രവാദികളെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി വെളുക്കാൻ തേച്ചത് പാണ്ടായി.മുഖ്യമന്ത്രി അവസരവാദിയാണ്. മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല. മുഖ്യമന്ത്രിക്ക് വോട്ട് ബാങ്കിനെ ഭയമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

നിലപാടിൽ നിന്ന് മുഖ്യമന്ത്രി യൂ ടേൺ അടിച്ചു. അൻവർ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി നിലപാട് മാറ്റി. മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് വാഴപിണ്ടിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന് 88 കോടി രൂപ ബിജെപി നൽകി.

കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്. എട്ട് വർഷമായി കള്ളക്കടത്ത് സംഘടനകളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചു. പി വി അൻവർ അടക്കമുള്ളവരെ വളർത്തിയത് പിണറായുടെ മൂശയിലാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിൽ സിപിഐഎം തകരുന്ന കാലം അതിവിദൂരമല്ല. മുഖ്യമന്ത്രിയുടെ കാലത്തോടെ സിപിഐഎം ഇല്ലാതാവും. 2026 ൽ സംസ്ഥാനത്ത് സർക്കാറുണ്ടാക്കാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്. കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Story Highlights : K Surendran Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here