Advertisement

സ്വർണക്കടത്തിനെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കാൻ നടപടി; കടുത്ത നടപടിയിലേക്ക് കേരള പോലീസ്

October 1, 2024
Google News 2 minutes Read

സ്വർണ്ണക്കടത്ത് വേട്ടയിൽ കടുത്ത നടപടിയിലേക്ക് കേരള പോലീസ്. സ്വർണ്ണക്കടത്ത്, ഹവാല കേസുകൾ കണ്ടെത്തി പിടി കൂടാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ പുതിയ കടുത്ത വകുപ്പ് ചേർത്ത് പോലീസ് കേസ് എടുക്കും. ഭാരതീയ ന്യായ സംഹിതയിലെ113 (4) വകുപ്പ് ചുമത്താനാണ് നീക്കം. തീവ്രവാദ വിരുദ്ധ വകുപ്പുകളിൽ ഒരു സെക്ഷൻ ചേർക്കാനാണ് തീരുമാനം.

രാജ്യത്തിന്റെ സമ്പത്തിക ഭദ്രത തകർക്കാനുള്ള നീക്കമായി കേസുകൾ കൈകാര്യം ചെയ്യും. തീവ്രവാദ പ്രവർത്തനമായി സ്വർണ്ണ കടത്തിനെ കണക്കാക്കിയുള്ള നടപടിയിലേക്കാണ് ഇനി കേരള പോലീസ് കടക്കുക. സ്വർണ്ണക്കടത്ത് വേട്ട ശക്തമാക്കാൻ സ്വർണ്ണ, ഹവാല കടത്തുകാരുടെ വിവരങ്ങൾ ഇന്റലിജിൻസ് വിഭാഗം ശേഖരിക്കാൻ ഡിജിപിയുടെ നിർദേശം. അൻവർ വിവാദത്തിനു ശേഷമാണ് സ്വർണ്ണ കടത്തിൽ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്.

Read Also: ‘സ്വർണം പിടിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു; അൻവർ പ്രത്യേക അജണ്ടയുമായി രംഗത്ത് വന്നു’; മുഖ്യമന്ത്രി

ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഈ യോഗത്തിൽ സ്വർണ കടത്തും പൊലീസ് നടപടിയും പ്രധാന അജണ്ടയായി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ വിശദമായ ചർച്ച നടന്നു. പിന്നാലെയാണ് സ്വർണക്കടത്തിൽ കർശന നടപടിയിലേക്ക കടക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോ ഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights : Kerala police to take tough action in gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here