Advertisement

‘സ്വർണം പിടിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു; അൻവർ പ്രത്യേക അജണ്ടയുമായി രംഗത്ത് വന്നു’; മുഖ്യമന്ത്രി

October 1, 2024
Google News 2 minutes Read

ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത ഭാ​ഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കരിപ്പൂരിലെ സ്വർണ കടത്തിൻ്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർത്ഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോ ഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തുകാർ , ഹവാല പണം ഇടപാടുകാർ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Read Also: ‘വിവാദ വിവരങ്ങൾ നൽകിയത് പിആർ ഏജൻ‌സി’; മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു

യാഥാർത്യങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരക്കാരെ പിടികൂടണ്ട എന്നാണോയെന്നും സ്വർണം കടത്തുന്നതും , ഹവാലയും നടത്തുന്നതും രാജ്യസ്നേഹ നടപടിയാണ് എന്ന് പറയണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി രം​ഗത്തെത്തി. ആരെങ്കിലും വിളിച്ചുകൂവുന്നത് കേട്ട് തീരുമാനമെടുക്കുന്ന പാർട്ടിയല്ല സിപിഐഎം. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പേ അൻവർ പ്രത്യേക അജണ്ടയുമായി ഇറങ്ങി. വർഗീയത പടർത്താനുള്ള ശ്രമം ജനം തിരിച്ചറിയണം.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ അവജ്ഞതയോടെ തള്ളിക്കളയുകയല്ല ചെയ്തത്. എംഎൽഎ ഉന്നയിച്ച ആരോപണം എന്ന നിലയിൽ ഗൗരവത്തിൽ എടുത്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസുകാരെ അതിന് നിയോഗിച്ചു. ഇതാണ് സർക്കാർ സ്വീകരിച്ച നിലപാടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു., ഇതിൽ ഒന്നും സർക്കാരിന് മറച്ചു വെക്കാറില്ല. ആ റിപ്പോർട്ട് വരട്ടെയെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

Story Highlights : CM Pinarayi Vijayan reply to PV Anvar allegations and The Hindu newspaper interview Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here