‘വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെ?’ പി.കെ കുഞ്ഞാലിക്കുട്ടി
ദ ഹിന്ദു ദിന പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പി ആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷെ പി ആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി വി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പി കെ കുഞ്ഞാലികുട്ടി. ഭരണപക്ഷ എം എൽ എ യുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകും. ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കും. ഇതുപോലത്തെ പി ആർ ഏജൻസിയേയുമായി മുന്നോട്ടു പോയാൽ കൂടുതൽ പേർ എൽ ഡി എഫിൽ നിന്ന് പുറത്തു വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights : PK Kunhalikutty against the CM Pinarayi Vijayan interview in The Hindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here