Advertisement

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; 25 മരണം

October 1, 2024
Google News 2 minutes Read
thailand

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. 25 പേർ മരിച്ചു.

തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാദൗത്യത്തിന് പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അപകടത്തിൽ രക്ഷപെട്ടവരെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.വടക്കൻ പ്രവിശ്യയായ ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നാണ് കത്തിനശിച്ചത്.

Read Also: ലെബനനിൽ കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ; സൈന്യം അതിർത്തി കടന്നു

അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി ഷിനവത്ര കൂട്ടിച്ചേർത്തു.

Story Highlights : Thailand: At least 25 students dead as school bus with 44 catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here