ഇനി നാലാം വിവാഹം, നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു

നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വന്‍വിവാദങ്ങളായിരുന്നു.
റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.വനിതയുടെ നാലാം വിവാഹമാണിത്.
2000 സെപ്റ്റംബറില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007-ല്‍ വ്യവസായിയായ ആനന്ദ് ജയരാജനുമായിട്ടായിരുന്നു വനിതയുടെ രണ്ടാംവിവാഹം. ഈ ബന്ധം വേര്‍പിരിഞ്ഞശേഷം 2020-ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം.
Story Highlights : Vinitha Vijayakumar 4th Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here