Advertisement

മാധ്യമങ്ങൾ പി ആർ ചെയ്യുന്നുണ്ടല്ലോ,മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ല; ജോൺ ബ്രിട്ടാസ് എംപി

5 days ago
Google News 2 minutes Read
brittas

മുഖ്യമന്ത്രി പിണറായി വിജയന് പി ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി.നിങ്ങൾക്ക്‌ ആർക്കെങ്കിലും പിആർ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ? മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം ചെയ്തത് എല്ലാവർക്കും അറിയാം, മാധ്യമങ്ങൾ തന്നെ പിആർ ചെയ്യുന്നുണ്ടല്ലോയെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

കെടി ജലീലിന്റെ പുസ്തക പ്രകാശന ചടങ്ങ് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ പിറകെനടന്നിട്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും കിട്ടിയില്ലലോയെന്നും ബ്രിട്ടാസ് പരിഹസിച്ചു. കെടി ജലീൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും എന്നതിനോട് ശക്തമായ വിയോജിപ്പാണുള്ളത് പത്തരമാറ്റോടെ ജലീൽ തിളങ്ങേണ്ട സമയമാണിത്. ഇടതുപക്ഷത്തെ ശക്തനായ പോരാളിയായ അദ്ദേഹത്തിന്റെ ചടങ്ങിൽ പങ്കെടുക്കാനായത് അംഗീകാരമാണ്. പുസ്തക പ്രകാശനത്തിന് ഇത്രയധികം മാധ്യമങ്ങൾ വന്നതിന് വേറെ എന്തൊക്കെയോ കാരണങ്ങൾ ഉണ്ട്, കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് കെടി ജലീൽ. മത മൈത്രിയുടെ അടിക്കുറിപ്പാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരെന്നും ജോൺബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

Read Also: ‘ഇനി അധികാരപദവികൾ വേണ്ട; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറും’; കെടി ജലീൽ

രാജ്യസഭയിൽ അയോധ്യ വിഷയത്തിൽ രൂക്ഷമായി സംസാരിച്ചതിന് ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തന്നെ കണ്ടിരുന്നു. അപ്പുറത്ത് ഇരിക്കുന്നവരെ പ്രകോപിപ്പിക്കരുതെന്നും ഇങ്ങനെ സ്ട്രോങ്ങ് ആയി ഒന്നും പറയരുത് എന്നുമാണ് അവർ എന്നോട് പറഞ്ഞത് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

Story Highlights : John brittas mp reacting pr agency of cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here