Advertisement

മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല; ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; മലപ്പുറത്തെ അപമാനിച്ചിട്ടില്ല; മന്ത്രി മുഹമ്മദ് റിയാസ്

October 2, 2024
Google News 2 minutes Read

ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് പറ‍ഞ്ഞു. ഒരു അഭിമുഖം നൽകാൻ മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമുണ്ടോ എന്ന് മന്ത്രി ചോദിച്ചു.

ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഇടതുപക്ഷത്തെ തകർക്കണമെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിക്കണം. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും അക്രമിക്കാൻ ശ്രമിച്ചാൽ അവസാന ശ്വാസം വരെ പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; ആരാണ് ഈ പി ആർ ഏജൻസി? മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ ആക്രമിച്ച് എൽഡിഎഫ് സർക്കാരിനെയും ഇടതുപക്ഷത്തെയും തകർക്കാൻ ബോധപൂർവമായ ​ഗൂഢാലോചന നടക്കുന്നുവെന്ന് മന്ത്രി മുഹമ്മ​ദ് റിയാസ് പറഞ്ഞു. പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞിട്ടും മാധ്യമങ്ങൾ തിരുത്തിയോ എന്ന് മന്ത്രി ചോദിച്ചു. ഞങ്ങൾക്ക് പറയാനുള്ള പറയുമെന്നും തുറന്ന് കാണിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പറയാത്ത കാര്യം തെറ്റായി പ്രചരിപ്പിച്ചത് തെറ്റാണെന്ന് മന്ത്രി പറഞ്ഞു.

എന്ത് പ്രചരണം നടത്തിയാലും ഇടതുപക്ഷം കൃത്യമായി രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങളെ മന്ത്രി രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.

Story Highlights : Minister Muhammed Riyas reacts to the CM’s controversial interview in The Hindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here