കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടതായാല്‍ കുറേയൊക്കെ അന്നത്തെ മൂഡും നന്നാകും; ‘ഗുഡ് ഗട്ടിനായി’ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മുടെ മനസും കുടലും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. വയറ്റിലേക്ക് നല്ല ഭക്ഷണം എത്തിയാല്‍ ആശങ്കകള്‍ കുറയുന്നതുപോലെ, സമാധാനം ഉണ്ടാകുന്നതുപോലെ തോന്നാത്തവരുണ്ടോ? ദഹനം നല്ലതുപോലെ നടന്നാല്‍, വയര്‍ ഓകെ ആയാല്‍ അന്നത്തെ മൂഡും കുറെയൊക്കെ നന്നാകും. കാലാവസ്ഥകളും സാഹചര്യങ്ങളും മാറുന്നത് അനുസരിച്ച് ദഹനം നന്നായി നടക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. (5 tips for good gut health)
- നന്നായി വെള്ളം കുടിക്കാം
ദഹനം കൃത്യമായി നടക്കാനും കുടലിന്റെ ആരോഗ്യം കാക്കാനും ആദ്യം ചെയ്യേണ്ടത് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ശുദ്ധമായ ജലം മാത്രമല്ല കാലാവസ്ഥ മാറുന്നത് അനുസരിച്ച് കരിക്കുംവെള്ളം, മോരുവെള്ളം, നാരാങ്ങാവെള്ളം, മധുരം അധികം ചേര്‍ക്കാത്ത ചായ, ജ്യൂസുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
- പ്രോബയോട്ടിക്
കുടലിന്റെ ആരോഗ്യത്തിന് നല്ല ബാക്ടീരിയകള്‍ പ്രധാനമാണ്. നല്ല ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ഭക്ഷണത്തെ പ്രോബയോട്ടിക്കുകള്‍ എന്ന് പറയുന്നു. തൈര്, പഴങ്കഞ്ഞി, പുളിപ്പിച്ച മാവുകൊണ്ട് തയാറാക്കിയ ഭക്ഷണങ്ങള്‍ എല്ലാം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
- ഫൈബര്‍
നല്ല ദഹനത്തിനും മലബന്ധം ഒഴിവാക്കാനും പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെടാനും ഭക്ഷണത്തില്‍ നല്ല തോതില്‍ ഫൈബര്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇലക്കറികള്‍, ധാന്യങ്ങള്‍, പയറുകള്‍, മുതലായവ കഴിക്കണം.
- പ്രീബയോട്ടിക്‌സ്
കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്ന ദഹിക്കാത്ത ഫൈബര്‍ കണ്ടന്റിനെയാണ് പ്രീബയോട്ടിക്‌സ് എന്ന് പറയുന്നത്. ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍, വാഴപ്പഴം, ബദാം തുടങ്ങിയ പ്രീബയോട്ടിക്കുകള്‍ ലഭിക്കാന്‍ സഹായിക്കുന്നു.
- നന്നായി ഉറങ്ങാം
കുടലിന്റെ ആരോഗ്യത്തേയും ദഹനത്തേയും താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മ കുടലിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ഇതുമൂലം വീണ്ടും നിങ്ങളുടെ ഉറക്കത്തിന്റെ ചക്രവും മാനസികാരോഗ്യവും താളം തെറ്റുകയും ചെയ്യുന്നു. കൃത്യമായി 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം.
Story Highlights : 5 tips for good gut health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here