Advertisement

‘പിണറായി വിജയൻ കള്ളന്മാരുടെ നേതാവ്; അൻവർ ആഫ്രിക്കയിൽ 4000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണ്’; ശോഭാ സുരേന്ദ്രൻ

October 4, 2024
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അൻവറിനെയും വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വി ഡി സതീശന്റെ കഴിവുകേട് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും കള്ളന്മാരുടെ നേതാവ് ആണ് പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രൻ വിമർശിച്ചു.

പിണറായി വിജയൻ എന്ത് പി.ആർ. ഏജൻസി നടത്തിയിട്ടും കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രൻ‌ പറഞ്ഞു. പിണറായി വിജയൻ്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശൻ. പിണറായി ഇടയ്ക്കിടെ വി.ഡി. സതീശന് കത്തയക്കും. വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് ആ കത്തിൽ ഉണ്ടാവുക. അങ്ങനെ ഒന്നാണ് പൂരം കലക്കിയതിനെ കുറിച്ചുള്ള സതീശന്റെ കഥയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read Also: ‘നിയമസഭയിൽ തറയിലും ഇരിക്കാലോ; എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് ആലോചിക്കുന്നത്’; പി.വി അൻവർ

പി.വി.അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ ചോ​ദിച്ചു. ആ തുക ആരുടേതാണെന്ന് ശോഭ ചോദിച്ചു. പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം ചേരുന്നതാണ് കള്ളക്കടത്ത് സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.

Story Highlights : BJP Leader Sobha Surendran against CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here