‘അർജുൻ അപകടത്തിൽപ്പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു’; ഈശ്വർ മാൽപെ

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു. എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല. ട്വന്റി ഫോർ എൻകൗണ്ടർ പ്രൈമിൽ ആണ് ഈശ്വർ മാൽപെയുടെ പ്രതികരണം.
‘തന്റെ യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്. ഒരിക്കലും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ നടത്തുന്നത്. വ്യാജ പ്രചാരണമാണ് എനിക്കെതിരെ കേസുണ്ട് എന്നത്. ഷിരൂർ തിരച്ചിൽ വിഷയത്തിൽ താനിനി വിവാദത്തിനില്ല. ഞാൻ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവർക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും’’– ഈശ്വർ മൽപെ വ്യക്തമാക്കി.
Story Highlights : Eshwar Malpe on arjun rescue encounter prime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here