Advertisement

ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി പോരാടി; പയ്യന്നൂരിലെ ചിത്രലേഖ അന്തരിച്ചു

October 5, 2024
Google News 1 minute Read

ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി ഏറ്റമുട്ടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

ജാതി വിവേചനം നേരിടുന്നുവെന്നും സി.പി.ഐ.എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രലേഖ രംഗത്ത് വന്നത്. ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ പറഞ്ഞിരുന്നു.

Story Highlights : Chitralekha passed away in Payyannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here