Advertisement

‘പ്രായപരിധി തീരുമാനം ഇരുമ്പുലക്കയല്ല, പിണറായിക്ക് ഇളവ് നല്‍കി’; സിപിഐഎം നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

October 5, 2024
Google News 2 minutes Read
G-SUDHAKARAN

സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്നും 75ാം വയസ്സില്‍ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെ. പ്രത്യേക സാചര്യത്തില്‍ പ്രായപരിധി കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും? ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? – ജി സുധാകന്‍ ചോദിക്കുന്നു.

പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ.? അദ്ദേഹത്തിന് ഇളവ് നല്‍കി – ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Story Highlights : G Sudhakaran about age limit in CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here