ADGP ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമല്ല: വെള്ളാപ്പള്ളി നടേശന്‍
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആർഎസ്എസ് നേതാക്കളെ ADGP കണ്ടത് മഹാപാപമല്ല. തൃശൂർ പൂരം കലക്കിയതിൽ ADGPക്ക് പങ്കുണ്ട്. ADGPക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് വിശ്വാസം. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.
അൻവറിന്‍റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. മലബാറിൽ അൻവറിന് സിപിഐഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്.മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Story Highlights : Vellappally Nadeshan on ADGP RSS Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here