Advertisement

‘ബോസ് ഓണ്‍ ഡ്യൂട്ടി’, ഡെലിവറി ഏജന്റുമാരായി സൊമാറ്റോ സിഇഒയും ഭാര്യയും

October 5, 2024
Google News 3 minutes Read
zomato

തങ്ങളുടെ ബിസിനസ് എങ്ങനെ നടക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ വര്‍ഷങ്ങളായി കമ്പനി തലവന്‍മാര്‍ അവലംബിക്കുന്നുണ്ട്. ഇത്തരത്തിലൊരു ശ്രമമാണ് സൊമാറ്റോ സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദര്‍ ഗോയലും ഭാര്യ ഗ്രേഷ്യ ഗോയലും കഴിഞ്ഞ ദിവസം നടത്തിയത്. ഡെലിവറി ഏജന്റുമാരായി തങ്ങളുടെ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് ഇരുവരും ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട ഫോട്ടോയും വീഡിയോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

സൊമാറ്റോ യൂണിഫോമണിഞ്ഞ് ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോയെന്നും ജീവനക്കാരോടൊപ്പം ചേര്‍ന്നുവെന്നും ദീപിന്ദര്‍ ഭാര്യയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ ഇവര്‍ ഉപഭോക്താക്കളോട് സംസാരിക്കുന്നതായും കാണാം.

ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. ചിലര്‍ ഗോയലിന്റെയും ഭാര്യയുടെയും ഈ സമീപനത്തെ ഇന്റര്‍നെറ്റില്‍ പ്രകീര്‍ത്തിക്കുന്നു. ഡെലിവറി നടത്തുന്ന ആളുകളുടെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നതുള്‍പ്പടെ നെറ്റിസണ്‍സ് കമന്റ് ചെയ്യുന്നുണ്ട്.

Story Highlights : Zomato CEO And Wife Turn Delivery Partners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here