Advertisement

പൊലീസിന്റെ സ്വര്‍ണവേട്ട അട്ടിമറിക്കാന്‍ കടത്തുസംഘം കേരളത്തിലേക്ക് 50 കോടി ഒഴുക്കി; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

October 6, 2024
Google News 4 minutes Read
50 crores poured into Kerala by the smuggling gang to thwart the police's gold hunt

സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പൊലീസിന്റെ സ്വര്‍ണവേട്ട അട്ടിമറിക്കാന്‍ ആണ് പണം. റോ, ഡിആര്‍ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ വിശദമായ അന്വേഷണം തുടരുന്നു. (50 crores poured into Kerala by the smuggling gang to thwart the police’s gold hunt)

ഒരു രാഷ്ട്രീയ, ഉദ്യോഗസ്ഥ അട്ടിമറിക്കുവേണ്ടിയാണ് പണമൊഴുക്കിയതെന്നാണ് വിവരം. ഇതിന്റെ ആദ്യ ഗഡു കേരളത്തിലേക്ക് എത്തിയെന്നും ചിലര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില സംഘടനകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പൊലീസിന്റെ സ്വര്‍ണവേട്ടയെ അട്ടിമറിക്കാനാണ് പണമൊഴുക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

Read Also: ‘ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

50 കോടി ഹവാല പണം കേരളത്തിലേക്ക് ഒഴുക്കിയത് പൊലീസ് ഉദ്യോഗസ്ഥരുടെ രഹസ്യനീക്കങ്ങള്‍ വിലയിരുത്തുന്നതിനും അത് ചോര്‍ത്തുന്നതിനും ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നതിനും ഇതിനെതിരായ പ്രചരണങ്ങള്‍ നടത്തുന്നതുമാണെന്നാണ് റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പരാമര്‍ശം. വിദേശത്ത് നിന്നുള്‍പ്പെടെ റോ ഇതിന്റെ വിവരങ്ങള്‍ തേടുന്നുണ്ടെന്നാണ് വിവരം.

Story Highlights : 50 crores poured into Kerala by the smuggling gang to thwart the police’s gold hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here