Advertisement

ആകാശവാണി മുൻ വാർത്ത പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്‌

October 6, 2024
Google News 2 minutes Read
m ramachandran

ആകാശവാണി മുൻ വാർത്ത പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്‌. രാവിലെ 10 മണി വരെ മുടവൻ മുകളിലെ സ്വവസതിയിൽ പൊതുദർശനം. രാവിലെ 10.30 മുതൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം ഉണ്ടാകും. 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

Read Also: ‘അർജുന്റെ കുടുംബവുമായുള്ള എല്ലാ പ്രശ്നങ്ങളും തീർന്നു, രമ്യമായി പരിഹരിക്കാൻ 24 വഴിയൊരുക്കി’; മനാഫ് 24 നോട്

ശനിയാഴ്ച ഉച്ചയ്ക്കാണ് എം രാമചന്ദ്രൻ മരിച്ചത്. 91 വയസായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആകാശവാണി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച വാർത്ത അവതാരകനായിരുന്നു അദ്ദേഹം. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു. കെഎസ്ഇബി ജീവനക്കാരാനായിരുന്ന രാമചന്ദ്രൻ വാർത്താ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് ആകാശവാണി തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി അന്തരിച്ച വിവരം ആദ്യം ലോകം കേട്ടത് എം രാമചന്ദ്രൻ്റെ ശബ്ദത്തിലൂടെ ആയിരുന്നു.

Story Highlights : Aakashvani news anchor M Ramachandran’s cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here