Advertisement

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

October 6, 2024
Google News 1 minute Read
Team India

19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി സഞ്ജുസാംസണ്‍ ഇന്ത്യന്‍ ഇന്നിംങ്‌സിന് മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവി 14 ബോളില്‍ നിന്ന് 29 റണ്‍സെടുത്തു. വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

Story Highlights : India defeated Bangladesh in T20 series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here