Advertisement

പിണറായിക്കൊപ്പം നിൽക്കുന്നവർ മാറി നിന്നാൽ സ്വർണ്ണക്കടത്ത് കുറയും, ജലീൽ ചാഞ്ചാട്ടത്തിൽ ആയിരുന്നു: ഡോ.എം കെ മുനീർ 24നോട്‌

October 6, 2024
Google News 1 minute Read
mk muneer against pinarayi vijayan

കെ ടി ജലീലിന്റെ സ്വർണ്ണക്കടത്ത് പരാമർശം, മറുപടിയുമായി ലീഗ് നേതാവ് ഡോ.എം കെ മുനീർ. പിണറായി വിജയന്റെ ഉച്ചഭാഷിണിയായി ജലീൽ മാറി. മാർക്സിസ്റ്റ് പാർട്ടിയും അവർ കൊണ്ടുനടന്ന് വളർത്തിയ വരും പുതിയ പ്രസ്താവന നടത്തുന്നു. പിണറായി വിജയൻ പറഞ്ഞതിലും കടത്തി പറയുകയാണ് ജലീലെന്നും ഡോ.എം കെ മുനീർ 24നോട്‌ പറഞ്ഞു.

മലപ്പുറം ജില്ല തീവ്രവാദ തീവ്രവാദ കേന്ദ്രമാണ് എന്നാണ് ജലീൽ പറയുന്നത്. അതിൽ മുസ്ലിംലീഗിനും മുസ്ലിങ്ങൾക്കും പങ്കുണ്ട് എന്നും സ്ഥാപിക്കുന്നു. പിണറായി വിജയന്റെ കോടാലിയായി ജലീൽ മാറി. ജലീൽ ചാഞ്ചാട്ടത്തിൽ ആയിരുന്നു. അതിൽ തീർപ്പായിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തിലാണ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പരാമർശം. ലീഗ് നേതാക്കൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പിൽ പോകേണ്ടി വന്നിട്ടില്ല. അങ്ങനെ പോകേണ്ടി വന്നവർ ആരാണെന്ന് ജലീലിന് അറിയാം. പിണറായിക്കൊപ്പം നിൽക്കുന്നവർ തന്നെ മാറി നിന്നാൽ സ്വർണ്ണക്കടത്തു കുറയുമെന്നും എം കെ മുനീർ 24നോട്‌ പറഞ്ഞു.

പി വി അൻവറിന്റെ പാർട്ടി രൂപീകരണം പ്രേം നസീർ രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ പിതാവ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞ മറുപടിയാണ് തനിക്കുള്ളത്.ശേഷം സ്ക്രീനിൽ കാണാമെന്നും എം കെ മുനീർ പറഞ്ഞു.

Story Highlights : M K Muneer Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here