1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്പുരാനെ ഞാൻ കൊണ്ടുപോകുന്നു: പൃഥ്വിരാജ്
ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി, ഇനി 1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്പുരാനെ കൊണ്ടുപോകുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാന്റെ ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി. ഇനി 1400 കിലോമീറ്റർ ഷിഫ്റ്റ്, സമയം 12 മണിക്കൂർ കഴിഞ്ഞുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂൾ പൂർത്തിയായെന്നും അടുത്തതായി ഷൂട്ടിങ് ആരംഭിക്കുന്നത് ഹൈദരാബാദിൽ ആയിരിക്കുമെന്നാണ് പുതിയ വിവരം. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.നിലവിൽ എമ്പുരാന്റെ 7ാം ഷെഡ്യൂൾ ആണ് ഗുജറാത്തിൽ അവസാനിച്ചത്. ഇതിനോടകം ചിത്രത്തിന്റെ ഷൂട്ടിങ് 100 ദിവസത്തോളം പിന്നിട്ടു.
മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. നേരത്തെ എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്.
എമ്പുരാന്റെ ഷൂട്ടിംഗ് 100 ദിവസം പൂർത്തിയായ വിവരം ഛായാഗ്രഹനായ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നു. ‘എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…’ എന്നാണ് സുജിത്ത് വാസുദേവ് എക്സിൽ കുറിച്ചത്.
2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.ആദ്യ ഭാഗത്തെ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും.
Story Highlights : Prithviraj Sukumaran on Empuraan Update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here