‘പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരം നഷ്ടമായി’; വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീൽ
കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീൽ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചർച്ച ഒഴിവാക്കാൻ നടത്തിയ പൊറാട്ടുനാടകമാണ് തുടർന്ന് നിയമസഭയിൽ കണ്ടതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സഭ നേരെ ച്ചൊവ്വെ നടന്നാൽ ഉച്ചയ്ക്ക് 12ന് യുഡിഎഫിന്‍റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നു. ഇതോടെയാണ് സഭ അലങ്കോലപ്പെടുത്തി അവർ സമ്മേളനം തടസപ്പെടുത്തിയത്. കഴിഞ്ഞ പത്തുവർഷമായി ജില്ലയിൽ പിടികൂടിയ സ്വർണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്കു നഷ്ടമായത്. ഇതേ പ്രമേയം നാളെ അടിയന്തിര പ്രമേയമായി കൊണ്ടുവരാനും ചർച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
യുഡിഎഫ് നേതാക്കളുടെ സ്വർണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ സഭ കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും ജലീല്‍ പറഞ്ഞു.
Story Highlights : K T Jaleel Against V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here