Advertisement

കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാൻ എഐ സാങ്കേതിക വിദ്യ, 700 ഇലക്ട്രിക് ബസുകൾ; കുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്

October 7, 2024
1 minute Read

പ്രയാഗ്‌രാജിലെ കുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച മഹാകുംഭ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്യുകയും അതിന്റെ വെബ്‌സൈറ്റും ആപ്പും മുഖ്യമന്ത്രി ലോഞ്ച് ചെയ്‌തു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

സന്ദർശന വേളയിൽ യോഗി കുംഭമേളയുടെ ഒരുക്കങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥലപരിശോധന നടത്തുകയും ചെയ്തു. 2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.

വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉൾപ്പെടെ പ്രധാന ആറ് ദിവസങ്ങളിൽ തീർത്ഥാടകർ കൂടുതൽ ദൂരം നടക്കേണ്ടി വരുന്നതുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഇലക്ട്രിക് ബസുകളാണ് തീർത്ഥാടകർക്ക് ഗതാഗതമൊരുക്കാൻ വിന്യസിക്കുക.

2013 ലെ കുംഭമേളയുടെ ഇരട്ടിയിലധികം സ്ഥലം ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗംഗയും യമുനയും മലിനമാക്കപ്പെടുന്നത് തടയാനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മലിനജലം ഉൾപ്പെടെ സംസ്‌കരിച്ച ശേഷമാകും പുറത്തേക്ക് ഒഴുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : yogi reviews mahakumbh preparations at prayagraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top