Advertisement

ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി ഉടമ

October 8, 2024
Google News 2 minutes Read

കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മംഗളുരുവിലെ മൂഡബിദ്രി-കിന്നിഗോളി-കട്ടീല്‍-മുല്‍ക്കി റൂട്ടിലോടുന്ന ബസാണിത്. ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റിയത്. കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമയായ ലെസ്റ്റര്‍ കട്ടീല്‍. ബസിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെയാണ് പേര് മാറ്റാന്‍ ഇദ്ദേഹം തയ്യാറായത്.

ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടതില്‍ എന്തിനാണ് ആളുകള്‍ ഇത്ര പ്രശ്‌നമുണ്ടാക്കുന്നതെന്ന് മനസിലാക്കുന്നില്ലെന്ന് ലെസ്റ്റര്‍ പറഞ്ഞു.ഇസ്രായേലാണ് എനിക്ക് ഒരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഇസ്രായേലിലെ രീതികള്‍ എനിക്ക് ഇഷ്ടമാണ്. ആ രാജ്യത്തോടുള്ള ആരാധന കൊണ്ടാണ് ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ എന്നെ വിഷമിപ്പിച്ചു,’’ ലെസ്റ്റര്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

Story Highlights : bus name israel travels to jerusalem after outrage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here