കമലയെ ആരെങ്കിലും കൊല്ലാന്‍ നോക്കിയാല്‍…; വീണ്ടും പരിഹാസങ്ങളുമായി മസ്‌ക്; തമാശ അതിരുകടക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ശക്തമായി വാദിക്കുന്നതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ വീണ്ടും പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കമലാ ഹാരിസിന് നേരെ മാത്രം വധശ്രമമുണ്ടാകുന്നില്ലല്ലോ എന്ന പരിഹാസം മസ്‌ക് വീണ്ടും ആവര്‍ത്തിച്ചു. അത് വെറും പാഴ് വേല ആയി ആളുകള്‍ കാണുന്നതുകൊണ്ടാകും ആരും കമലയെ കൊല്ലാന്‍ നോക്കാത്തതെന്ന് അഭിമുഖത്തിനിടെ പറഞ്ഞ് മസ്‌ക് പൊട്ടിച്ചിരിച്ചു. ഈ തമാശകള്‍ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങളാണ് മസ്‌കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. (Elon Musk Jokes About Kamala Harris Assassination Again)
ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മസ്‌കിന്റെ തമാശകള്‍ പരിധി വിട്ടത്. ട്രംപിനെതിരെ രണ്ട് വധശ്രമങ്ങള്‍ നടന്നത് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ പരിഹാസം. സെപ്തംബറില്‍ സമാനമായ പരിഹാസം മസ്‌ക് തന്റെ സ്വന്തം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് അത് ഡിലീറ്റ് ചെയ്തിരുന്നു.
Read Also: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപിയിൽ സാധ്യതാ പട്ടികയായി
അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി പുതിയ എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്‌കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
Story Highlights : Elon Musk Jokes About Kamala Harris Assassination Again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here