‘ഇനി എല്ലാം ദൈവത്തിന്റെ കൈയില്‍’, കുരുക്ഷേത്രയിലെ ദക്ഷിണ്‍ മുഖി ക്ഷേത്രം സന്ദര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് കുരുക്ഷേത്രയിലെ ദക്ഷിണ്‍ മുഖി ക്ഷേത്രം സന്ദര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ബ്രഹ്‌മ സരോവറില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രമാണ് സൈനി സന്ദര്‍ശിച്ചത്. ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് നയാബ് സിംഗ് സൈനി.
#WATCH | Kurukshetra: Chief Minister Nayab Singh Saini offered prayers at Shri Dakshin Mukhi Hanuman Temple located in Brahma Sarovar ahead of the counting of votes for the Haryana assembly elections.
— ANI (@ANI) October 8, 2024
(Source: Office of Nayab Singh Saini) pic.twitter.com/hCPj7dAgQe
ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷമായി നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ച ഉറപ്പിക്കുമെന്നാണ് സൈനി പറയുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഞങ്ങള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. ഹരിയാനയ്ക്കിത് ഗുണം ചെയ്തിട്ടുമുണ്ട് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
Story Highlights : Nayab Singh Saini offered prayers at Shri Dakshin Mukhi Hanuman Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here